---
title: "കോഴിക്കോട് റവന്യൂ ജില്ല ഐ.ടി മേള നന്മണ്ടയില്‍ സമാപിച്ചു"
english_title: "Kozhikode Revenue District IT Fair concluded at Nanminda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/75794/kozhikode-revenue-district-it-fair-concluded at Nanminda"
published_at: "2022-10-21T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6352c791ed9d0_.jpg"
keywords: []
---

# കോഴിക്കോട് റവന്യൂ ജില്ല ഐ.ടി മേള നന്മണ്ടയില്‍ സമാപിച്ചു

> **Lead Summary:** **നന്മണ്ട:**രണ്ട് ദിവസമായി നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു വന്ന കോഴിക്കോട് റവന്യൂ ജില്ല ഐ.ടി മേള സമാപിച്ചു.വളരെ ചിട്ടയോടെയും സമയ ബദ്ധിതമായും നടത്തിയ മേളയെ കുറിച്ച് കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം.പ്രിയ സംതൃപ്തി രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ,നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജി ത കണ്ടിക്കുന്നുമ്മൽ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡൻ്റ് പി.ഗോപാലൻകുട്ടി മാസ്റ്റർ, ജില്ലാ മാതൃസമിതി ചെയർപേഴ്സൺ ജിഷ ജയൻ, സങ്കുൽ സംയോജകൻ വിശ്വനാഥൻ മാസ്റ്റർ, വിവിധ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർമാർ എന്നിവർ മേള സന്ദർശിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ മുന്നൂറിൽ അധികം കുട്ടികള്‍ ഹെെസ്കൂളുകളില്‍ നിന്നും, ഹയര്‍സെക്കണ്ടറി സ്കൂളുകളിൽ നിന്നായി നാനൂറ്റി അമ്പതിൽ അധികം കുട്ടികളും മേളയില്‍ പങ്കെടുത്തു.

## Article Content

**നന്മണ്ട:**രണ്ട് ദിവസമായി നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടന്നു വന്ന കോഴിക്കോട് റവന്യൂ ജില്ല ഐ.ടി മേള സമാപിച്ചു.വളരെ ചിട്ടയോടെയും സമയ ബദ്ധിതമായും നടത്തിയ മേളയെ കുറിച്ച് കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം.പ്രിയ സംതൃപ്തി രേഖപ്പെടുത്തി. കോഴിക്കോട് ജില്ലാ വിദ്യാഭ്യസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ,നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൃഷ്ണവേണി മാണിക്കോത്ത്, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജി ത കണ്ടിക്കുന്നുമ്മൽ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡൻ്റ് പി.ഗോപാലൻകുട്ടി മാസ്റ്റർ, ജില്ലാ മാതൃസമിതി ചെയർപേഴ്സൺ ജിഷ ജയൻ, സങ്കുൽ സംയോജകൻ വിശ്വനാഥൻ മാസ്റ്റർ, വിവിധ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർമാർ എന്നിവർ മേള സന്ദർശിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ മുന്നൂറിൽ അധികം കുട്ടികള്‍ ഹെെസ്കൂളുകളില്‍ നിന്നും, ഹയര്‍സെക്കണ്ടറി സ്കൂളുകളിൽ നിന്നായി നാനൂറ്റി അമ്പതിൽ അധികം കുട്ടികളും മേളയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/75794/kozhikode-revenue-district-it-fair-concluded at Nanminda)